NewPipe: YouTube കാണാൻ മറ്റൊരു വഴി

NewPipe: YouTube കാണാൻ മറ്റൊരു വഴി

YouTube വീഡിയോകൾ കാണാൻ സഹായിക്കുന്ന ഒരു സ്വതന്ത്ര (Open Source) ആൻഡ്രോയിഡ് ആപ്പാണ് NewPipe.

ഇത് ഉപയോഗിക്കാൻ Google അക്കൗണ്ടിൽ ലോഗിൻ ചെയ്യേണ്ടതില്ല. പരസ്യങ്ങളില്ല. അനാവശ്യമായ ട്രാക്കിംഗും ഇല്ല. സാധാരണ വീഡിയോകൾ കാണുന്നതിനും ചാനലുകൾ പിന്തുടരുന്നതിനും ഇത് മതിയാകും.

NewPipe ഇഷ്ടപ്പെടാനുള്ള ചില കാരണങ്ങൾ:

  1. പരസ്യങ്ങളില്ല.
  2. Google അക്കൗണ്ട് ആവശ്യമില്ല.
  3. ഓഡിയോ മാത്രമായി കേൾക്കാം.
  4. വീഡിയോ ഡൗൺലോഡ് ചെയ്യാം.
  5. Open Source ആയതിനാൽ ആപ്പിന്റെ പ്രവർത്തനം എല്ലാവർക്കും പരിശോധിക്കാം.

ചില പരിമിതികളും ഇതിനുണ്ട്.

YouTubeൽ ലോഗിൻ ചെയ്ത് കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ കഴിയില്ല. കാരണം, Google സേവനങ്ങളുമായി NewPipe നേരിട്ട് ബന്ധിപ്പിക്കുന്നില്ല. അതുകൊണ്ട് വീഡിയോ കാണുക, പഠിക്കുക, കേൾക്കുക എന്നിവയാണ് നിങ്ങളുടെ പ്രധാന ആവശ്യമെങ്കിൽ NewPipe ഉപയോഗിച്ച് നോക്കാവുന്നതാണ് .

Play Storeൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല. FDroidൽ നിന്നോ അല്ലെങ്കിൽ ഒഫിഷ്യൽ വെബ്‌സൈറ്റിൽ നിന്നോ ഡൌൺലോഡ് ചെയ്യാവുന്നതാണ് .

ഒഫിഷ്യൽ വെബ്‌സൈറ്റ് : https://newpipe.net